കൂടുതൽ റഷ്യക്കാർ ഇനി ഹിന്ദി പഠിക്കും; പിന്നിൽ മോദിയോ…

ലോകത്തിലെ ജനസംഖ്യയേറിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ, ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷിനേക്കാൾ കൂടുതൽ പേർ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിൽ സർവകലാശാലകളിൽ ഹിന്ദി പഠന അവസരങ്ങൾ വർധിപ്പിക്കാൻ റഷ്യ. കൂടുതൽ ഷ്യൻ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ മുന്നോട്ടുവരികയാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
റഷ്യയുടെ ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി യാണ് സർവകലാശാലകളിൽ ഹിന്ദിപഠനത്തിന് കൂടുതൽ അവസരങ്ങളുണ്ടെന്ന് വ്യക്തമാക്കിയത്. പെട്ടെന്നുള്ള ഈ പ്രഖ്യാപനത്തിന് പിന്നിൽ ഇതിനു പിന്നിൽ പുട്ടിൻ -മോദി സൗഹൃദമാണ് എന്ന് വ്യാഖ്യാനിക്കുന്നവർ ഉണ്ട്.
Also Read : ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ? മസ്ക് ലക്ഷ്യമിടുന്നത് ഇന്ത്യൻ മാർക്കറ്റ്
ഇന്ത്യക്കെതിരെ അമേരിക്ക നിലപാട് കർശനമാക്കിയതോടെ ഇന്ത്യ റഷ്യയോട് കൂടുതൽ അടുക്കുകയാണ്. മോസ്കോയിലെ പ്രമുഖ സർവകലാശാലകളിൽ ഹിന്ദി പഠനത്തിന് അവസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗ്, കസാൻ ഫെഡറൽ സർവകലാശാലകളിലും ഹിന്ദിപഠന സാധ്യത ഇരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here