‘പണവുമായി ആളുകള്‍ ഒഴുകി എത്തുന്നു’; മത്സരിക്കില്ലെന്ന നിലപാട് മാറ്റി പിവി അന്‍വര്‍

പറയുന്നതിലും പ്രഖ്യാപിക്കുന്നതിലും അടുത്ത നിമിഷം തന്നെ മാറ്റം വരുത്തുന്ന സ്ഥിരം പരിപാടി തുടര്‍ന്ന് പിവി അന്‍വര്‍. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകുന്നേരമായപ്പോള്‍ നിലപാട് മാറ്റി. മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്നും അതേപറ്റി ആലോചിക്കുകയാണെന്നും അന്‍വര്‍ അറിയിച്ചു.

മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പണം ഇല്ലാത്തതിനാല്‍ പിന്‍മാറുന്നു എന്നുമായിരുന്നു അന്‍വര്‍ രാവിലെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം നല്‍കാമെന്ന് അറിയിച്ച് നിരവധിപേര്‍ സമീപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച് എടുക്കും എന്നാണ് പുതിയ തീരുമാനം.

മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയതിനൊപ്പം മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇതോടെ യുഡിഎഫിലേക്കുള്ള അന്‍വറിന്റെ പ്രവേശനം ഏറെക്കുറേ അടഞ്ഞ അധ്യായം ആയി മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top