SV Motors SV Motors

‘പിവി’ എന്നത് മുഖ്യമന്ത്രി അല്ലെന്ന് തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവെക്കാമെന്ന് കുഴൽനാടൻ; സേവനമൊന്നും നൽകാതെ വീണ വിജയന് ഭിക്ഷയായിട്ടാണോ കമ്പനി പണം നൽകിയത്

കൊച്ചി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും മാത്യു കുഴൽനാടൻ എംഎൽഎ. സ്വകാര്യ കരിമണൽ കമ്പനിയുടെ ഡയറിയിൽ പി വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണെന്നും മറിച്ച്‌ തെളിയിച്ചാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാമെന്നും കുഴല്‍നാടൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മകള്‍ വീണ വിജയൻ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്പനികള്‍ തമ്മില്‍ കരാര്‍പ്രകാരം വാങ്ങിയതാണെന്ന വാദം പച്ചക്കള്ളമാണ്. യാതൊരു സേവനവും നല്‍കാതെയാണ് കരിമണല്‍ കമ്പനി വീണ വിജയന് പണം നല്‍കിയതെന്ന് ആദായ നികുതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഭിക്ഷയായിട്ടാണോ കമ്പനി പണം നല്‍കിയതെന്നും കുഴല്‍നാടൻ ചോദിച്ചു

തന്നെയും അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് വിജിലൻസ് അന്വേഷണം. ഇങ്ങനെയൊന്നും തളര്‍ത്തിക്കളയാമെന്നോ തകര്‍ത്തുകളയാമെന്നോ കരുതേണ്ട. തന്‍റെ പോരാട്ടം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. ഏത് വിധേനയുള്ള അന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. ജനപ്രതിനിധി എന്ന നിലയിലുള്ള ഒരു ആനുകൂല്യവും ഇതിനായി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പോരാട്ടം നിയമവഴിക്കാണ് അതുകൊണ്ടാണ് പൊതുജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും കുഴല്‍നാടൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top