‘അന്തിയുറങ്ങാം കൈക്കുഞ്ഞുമായി’; സ്വാതിക്കും കുടുംബത്തിനും താത്ക്കാലിക ആശ്വാസം; മാധ്യമ സിൻഡിക്കറ്റ് വാർത്തയിൽ ഇടപെട്ട് ശ്രീനിജൻ എംഎൽഎ

രണ്ട്‌ സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട് മണപ്പുറം ഫിനാൻസ് ജപ്തി ചെയ്തത വാർത്തയിൽ ഇടപെട്ട് ശ്രീനിജൻ എംഎൽഎ. മണപ്പുറം ഫിനാൻസ് അധികൃതരോട് സംസാരിച്ച് സ്വാതിയുടെയും കുടുംബത്തിനും വീട് തുറന്നു കൊടുത്തു. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ സിൻഡിക്കറ്റ് പി വി ശ്രീനിജൻ എംഎൽഎയെ ബന്ധപ്പെട്ടപ്പോഴാണ് വിഷയത്തിൽ ഇടപെടുമെന്നും വീട് അധികൃതരുമായി സംസാരിച്ചു തുറന്നു കൊടുക്കുമെന്നും അറിയിച്ചത്. പൊതു പരിപാടിയിലായിരുന്ന എംഎൽഎ ഉടൻ തന്നെ സ്വാതിയുടെ വീട്ടിലെത്തി മണപ്പുറത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു.

Also Read : വയനാട്ടിൽ 10,000ത്തിലധികം കർഷകർക്ക് ജപ്തി ഭീഷണി; കാർഷിക വികസന ബാങ്കിൽ നിന്ന് മാത്രം 2000 പേർക്ക് നോട്ടീസ്; കടാശ്വാസ കമ്മീഷൻ ശുപാർശകൾ കടലാസിൽ

ലോൺ തിരിച്ചടക്കാനുള്ള സാവകാശം ഓണം അവധി കഴിയുന്നതുവരെയും നീട്ടികൊടുത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് ഒരു വയസ്സുള്ള കുഞ്ഞിനെയും 65 വയസ്സുള്ള വയോധികയേയും വീടിനു പുറത്താക്കി മണപ്പുറം ഫിനാൻസ് വീട് പൂട്ടിയത്. സംഭവം നടക്കുമ്പോൾ സ്വാതിയെന്ന നഴ്സിംഗ് ജീവനക്കാരി ജോലി സ്ഥലത്തായിരുന്നു. സ്വാതി ഗർഭിണി ആയിരുന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. 5 ലക്ഷം രൂപ എടുത്തതിൽ 3 ലക്ഷത്തിനധികം തുക തിരികെ അടച്ചിട്ടുണ്ടെന്ന് സ്വാതി പറയുന്നു. പ്രസവ ശേഷം ബാക്കി തുക അടക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്നാണ് സ്വാതി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top