ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയിൽ ചാടാനാകില്ല; സേതുരാമയ്യർ കളിച്ച് ഡെമോ കാണിച്ച് അൻവർ

ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരസഹായമില്ലാതെ ചാടാന്‍ ആകില്ലെന്ന് പിവി അൻവർ. വിഎസിന്റെ ജനപ്രീതി മറച്ചുവയ്ക്കാൻ നടത്തിയ ആസൂത്രിത നീക്കമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടമെന്നും അന്‍വർ ആരോപിച്ചു. ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയിൽ ചാടാനാകില്ലെന്ന് ഡെമോ കാണിച്ചാണ് തന്റെ വാദം അന്‍വർ വിവരിച്ചത്.
ഒന്നര ഇഞ്ച് കനമുള്ള സെല്ലിന്റെ ഇരുമ്പഴി ഹാക്സൊ ബ്ലേഡ് കൊണ്ട് പോലും മുറിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ബാരലുകൾക്ക് മുകളിലൂടെ ജയിൽ ചാടി എന്നത് വിശ്വസിക്കാനാവില്ലെന്നും അന്‍വർ പറയുന്നു.
പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഡെമോ. പാർട്ടി പ്രവർത്തകനെ സെന്‍ട്രല്‍ ജയില്‍ മതിലിന് സമാനമായ ഉയരമുള്ള വലിയ ഒരു മതിലിന് മുകളിലേക്ക് കോണിയുപയോഗിച്ച് കയറ്റി. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം അസാധ്യമാണെന്ന് അന്‍വർ വിവരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here