പെരുമ്പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചു; കിട്ടിയത് എട്ടിന്റെ പണി.. വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്ന ആളുകളുണ്ട്. അങ്ങനെ ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കൂറ്റൻ പെരുമ്പാമ്പിനെ മുത്തമിടാൻ ശ്രമിച്ച യുവാവിന് പിന്നീട് ഉണ്ടായ അനുഭവങ്ങളാണ് ഇപ്പോൾ ചർച്ച വിഷയം.
പെരുമ്പാമ്പിന് വിഷമില്ലാത്തത് കൊണ്ട് തന്നെ അതിനെ നിസ്സാരമായാണ് ആളുകൾ കാണുന്നത്. പലരും കൈയിലെടുത്ത് അമ്മാനമാടുകയാണ്. വീഡിയോയിൽ യുവാവും പാമ്പിനെ കൈയിലെടുത്ത് തലയിൽ ഉമ്മ വയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ പാമ്പിൽ നിന്നും തിരികെ കിട്ടിയത് ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു. ഉമ്മ വയ്ക്കാൻ ശ്രമിച്ച യുവാവിന്റെ കവിളിൽ പാമ്പ് കടിച്ചു. വളരെനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ പിടുത്തത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത്.
ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനുശേഷം ആ യുവാവിനെ എന്ത് സംഭവിച്ചു എന്നുള്ളത് വ്യക്തമല്ല. വീഡിയോയ്ക്ക് താഴെ ഇയാളെ കുറ്റപെടുത്തി പലരും കമന്റുകൾ ഇടുകയാണ്. ഇയാൾക്കെതിരെ കേസ് എടുക്കണം എന്നും അഭിപ്രായം ഉണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here