വിമാനയാത്രികന് സസ്യാഹാരം നൽകിയില്ല, ഇറച്ചി കഴിച്ച് മരിച്ചു; ഖത്തർ എയർലൈൻസിനെതിരെ കേസ്;ആശങ്കയിൽ യാത്രക്കാർ
October 9, 2025 7:21 PM

ഖത്തർ എയർവെയ്സ് വിമാനയാത്രയ്ക്കിടെ യാത്രക്കാരൻ മാംസാഹാരം കഴിച്ച് ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഖത്തർ എയർലൈൻസിനെതിരേ കേസ് ഫയൽ ചെയ്ത് കുടുംബം. ഓർഡർ ചെയ്ത സസ്യാഹാരം നൽകിയില്ലെന്നും വൈദ്യസഹായം വൈകിപിച്ചെന്നുമാണ് ആരോപണം.
കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ അശോക ജയവീര സസ്യാഹാരം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകിയില്ല. ശേഷം മാംസാഹാരം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
2023ൽ ആഗസ്റ്റ് മൂന്നിന് ലോസ് ഏഞ്ചലസിൽ നിന്നു കൊളംബോയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലായിരുന്നു സംഭവം. ജീവനക്കാരുടെ അശ്രദ്ധ മൂലം മരണപ്പെട്ടതിന് നഷ്ടപരിഹാരമായി ,28,821 ഡോളർ എയർലൈൻസ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here