‘QR കോഡ്’ സ്കാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഈ വിവരങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

ദിവസവും ‘QR കോഡ്’ സ്കാൻ ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇങ്ങനെ സ്കാൻ ചെയ്യുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരങ്ങൾ പങ്ക് വച്ചത്.
QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇമെയിലിലെയും SMSലെയും സംശയകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് അപകടകരമാണ്. അതുപോലതന്നെ QR കോഡുകൾ നയിക്കുന്ന URLകൾ എല്ലാം ശരിയാകണമെന്നില്ല. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ഫേയ്ക്ക് വെബ്‌സൈറ്റിലേക്കാണ് എത്തുകയെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
QR കോഡ് സ്കാനർ APP സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള ഓപ്ഷൻ സെറ്റ് ചെയുക. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യാണ് ശ്രദ്ധിക്കുക. QR കോഡ് ഉപയോഗിച്ച് പണം ഇടപാടുകൾ നടത്തിയാൽ, ഉടനെ തന്നെ ട്രാൻസാക്ഷൻ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക. കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. QR കോഡ് സ്കാൻ ചെയ്യാൻ ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here