തിരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവേ ഫലം പുറത്ത് വിട്ട് ആർ ശ്രീലേഖ; തുടർനടപടി സൈബർ പോലീസ് വക

തിരഞ്ഞെടുപ്പ് ദിവസം സോഷ്യൽ മീഡിയയിൽ പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചു. വിഷയം ഗൗരവതരമാണെന്ന് വിലയിരുത്തിയ കമ്മീഷൻ, തുടർനടപടികൾക്കായി സൈബർ പോലീസിന് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർഥിയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആർ ശ്രീലേഖ പ്രീ പോൾ സർവേകൾ പ്രസിദ്ധീകരിക്കുന്നത് സുപ്രീം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും കർശന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഈ ചട്ടങ്ങൾ നിലനിൽക്കെയാണ് ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ചട്ടലംഘനം ഉണ്ടായത്. വിവാദമായതോടെ ശ്രീലേഖ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

Also Read : രാഹുലിന് എതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് ആര്‍ ശ്രീലേഖ; ബിജെപി നേതാവിനും കോണ്‍ഗ്രസ് ഭാഷ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും എൽഡിഎഫ് പിന്നോട്ട് പോകുമെന്നും പ്രവചിക്കുന്ന സ്വകാര്യ സർവേ ഫലമാണ് ആർ ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മാധ്യമവാർത്തകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഈ വിഷയം എത്തിയതിനെ തുടർന്നാണ് സ്ഥാനാർഥിക്കെതിരെ നടപടി ഉണ്ടായത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് നേരത്തേയും ആർ. ശ്രീലേഖ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകളിൽ പേരിനൊപ്പം ‘ഐപിഎസ്’ എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചത് ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top