ആർ ശ്രീലേഖ മേയറാകുമോ? തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മുന്നേറ്റം തുടരുന്നു

മുൻ ഡിജിപി ആർ ശ്രീലേഖയുടെ മിന്നുന്ന വിജയത്തോടെ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് ബിജെപി പിടിച്ചെടുത്തു. ത്രികോണ മത്സരത്തിനൊടുവിലാണ് ശ്രീലേഖ വിജയം നേടിയത്. തലസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച സർപ്രൈസ് സ്ഥാനാർത്ഥിത്വം ആയിരുന്നു ആർ ശ്രീലേഖയുടേത്.

പ്രചാരണത്തിൽ ഉടനീളം ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കി ഉയർത്തി കാണിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ നീക്കങ്ങൾ. കൊടുങ്ങാനൂരിൽ നിന്ന് ജയിച്ച ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ.

Also Read : തിരഞ്ഞെടുപ്പ് ദിവസം പ്രീ പോൾ സർവേ ഫലം പുറത്ത് വിട്ട് ആർ ശ്രീലേഖ; തുടർനടപടി സൈബർ പോലീസ് വക

പ്രചാരണത്തിനിടെ ചില വിവാദങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പ്രചാരണ വേളയിൽ പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് പരാതിയുണ്ടായി. തിരഞ്ഞെടുപ്പ് ദിവസം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചു എന്ന ആരോപണത്തിലും ശ്രീലേഖ വിവാദത്തിൽപ്പെട്ടു.

ശാസ്തമംഗലം വാർഡിൽ 26കാരി ആർ അമൃതയായിരുന്നു സിപിഎം സ്ഥാനാർത്ഥി. സരളാ റാണിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി തന്നെയാണ് മുന്നിൽ. ഈ മുന്നേറ്റം ബിജെപിക്ക് വലിയ ആത്മവിശ്വാസം നൽകുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top