പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു; പ്രതിരോധ വാക്‌സിൻ എടുത്തിട്ടും ഫലമുണ്ടായില്ല

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം സ്ഥിരീകരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശിയായ 65 വയസ്സുള്ള കൃഷ്ണമ്മയാണ് മരിച്ചത്. കഴിഞ്ഞദിവസം കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞമാസമാണ് വീട്ടമ്മയെ തെരുവുനായ കടിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ വീട്ടമ്മയെ നായ മുഖത്തും കടിച്ചിരുന്നു. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പ്രതിരോധ വാക്‌സിന്റെ എല്ലാ ഡോസും എടുക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
23 പേരാണ് കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വർഷത്തേക്കാൾ മരണത്തിൽ വർദ്ധനവ് ഉണ്ടായതാണ് വിവരം. അതിനിടയിലാണ് വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here