പടിയിറങ്ങുന്നത് 19 വർഷത്തെ ഓർമ്മകളിൽ നിന്ന്! റാബ്രി ദേവിയും കുടുംബവും പുതിയ വസതിയിലേക്ക്..

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ റാബ്രി ദേവി തന്റെ ഔദ്യോഗിക വസതി ഒഴിയുന്നു. കഴിഞ്ഞ 19 വർഷമായി ലാലു പ്രസാദ് യാദവും കുടുംബവും താമസിച്ചിരുന്ന പട്നയിലെ ’10 സർക്കുലർ റോഡ്’ ബംഗ്ലാവാണ് ഒഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെ സാധനങ്ങളും ചെടിച്ചട്ടികളും വാനിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ബീഹാർ സർക്കാരിന്റെ നിർദ്ദേശപ്രകാരം റാബ്രി ദേവിക്ക് ഹാർഡിംഗ് റോഡിലെ 39-ാം നമ്പർ ബംഗ്ലാവാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്. നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഈ മാറ്റം. 2006 മുതൽ ലാലു കുടുംബത്തിന്റെ രാഷ്ട്രീയ കേന്ദ്രമായിരുന്നു ഇപ്പോൾ ഒഴിയുന്ന ഈ ബംഗ്ലാവ്.

ആദ്യം ഈ ബംഗ്ലാവ് ഒഴിയാൻ ആർജെഡി തയ്യാറായിരുന്നില്ല. ലാലു പ്രസാദ് യാദവിനോടുള്ള രാഷ്ട്രീയ പകപോക്കലാണ് സർക്കാരിന്റെ ഈ നീക്കമെന്നാണ് പാർട്ടി ആരോപിച്ചത്. രോഗബാധിതനായ ലാലുവിന് ആവശ്യമായ സൗകര്യങ്ങൾ ഈ വീട്ടിലുണ്ടെന്നും അത് മാറ്റുന്നത് പ്രയാസകരമാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിയമങ്ങൾ പാലിച്ച് ബംഗ്ലാവ് ഒഴിയണമെന്ന നിലപാടിലായിരുന്നു ബിജെപി

റാബ്രി ദേവിക്ക് പിന്നാലെ ലാലുവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനോടും തന്റെ ഔദ്യോഗിക വസതി ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബംഗ്ലാവ് പുതിയ മന്ത്രി ലഖേന്ദ്ര കുമാർ റോഷന് അനുവദിച്ചു. ജനുവരി 14ഓടെ ലാലു കുടുംബം പൂർണ്ണമായും ഈ ബംഗ്ലാവിലെ താമസം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിലെ ബിഹാർ രാഷ്ട്രീയത്തിന്റെ പ്രധാന ചർച്ചകൾ നടന്ന ഒരിടം കൂടിയാണ് ഇതോടെ ലാലു കുടുംബത്തിന് നഷ്ടമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top