രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതക്ക് നേരെയുണ്ടായത് ക്രൂരമായ സൈബര്‍ ആക്രമണം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ യുവതിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിന് എതിരെ കേസ് എടുത്തിരിക്കുന്നത്. അതിജീവിതയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു, ആളെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പങ്കുവച്ചു, തീര്‍ത്തും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചു എന്നീ ആരോപണങ്ങളാണ് രാഹുല്‍ ഈശ്വറിന് എതിരെ ഉയര്‍ന്നിരിക്കുന്നത്.
അതിജീവിതയുടെ പേര് പ്രചരിപ്പിച്ചു, വിവാഹ ചിത്രം അടക്കം പുറത്തുവിട്ടു തുടങ്ങിയ ആരോപണങ്ങളും രാഹുല്‍ ഈശ്വറിന് എതിരായുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും തെറ്റ് ചെയ്തത് മുഴുവന്‍ അതിജീവിതയാണ് എന്ന തരത്തിലാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് പോലീസ് കേസെടുത്തത്. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും കേസില്‍ പ്രതിയാണ്.
ഇന്നലെ വൈകീട്ടാണ് രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here