രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; അതിജീവിതക്ക് എതിരായ വീഡിയോകള്‍ മജിസ്‌ട്രേറ്റ് നേരിട്ട് പരിശോധിച്ചു; നിരാഹാര സമരം പ്രഖ്യാപിച്ച് പ്രതി

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം സിജെഎം റിമാര്‍ഡ് ചെയ്തത്. പ്രതിയ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി.

ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ചേംബറില്‍ എത്തി രാഹുല്‍ ഈശ്വര്‍ പങ്കുവച്ച വീഡിയോകള്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചിരുന്നു. ഓരോ വീഡിയോകളുടെ പ്രത്യേകമായി തന്നെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് തീരുമാനം എടുത്തത്. അതിജീവിതയെ വാക്കുകള്‍ കൊണ്ട് അപമാനിക്കുകയും തിരിച്ചറിയാന്‍ കഴിയാവുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്.

സ്ത്രീകളെ സ്ഥിരമായി അപമാനിക്കുന്ന സ്വഭാവക്കാരനാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യുവതിക്കെതിരെ ഇനിയും വീഡിയോ ചെയ്യുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രതി ചെയ്യുന്നതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചെയ്തിട്ടുളളൂ എന്നാണ് പ്രതിഭാഗം വാദിച്ചത്. അതിജീവിതയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

ജയില്‍ നിരാഹാര സമരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചു. കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളക്കേസാണ ഇതെന്നും രാഹുല്‍ ഈശ്വാര്‍ പറഞ്ഞു. ഇന്നലെയാണ് രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രിയോടെ അറസ്റ്റും രേഖപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top