രാഹുല്‍ ഈശ്വറിന് പട്ടിണി കിടന്ന് മതിയായി; കോടതി വലിച്ചുകീറിയതോടെ നിരാഹാരം മതിയാക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ അതിജീവിതത്തെ അപമാനിച്ച കേസില്‍ ജയിലിലായ രാഹുല്‍ ഈശ്വറിന് കനത്ത തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. രാഹുല്‍ ഈശ്വറിന്റെ നിരാഹാരസമരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമമാണ് നിരാഹാരം എന്നാണ് കോടതി വിശേഷിപ്പിച്ചത്. ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി എടുത്ത് പറഞ്ഞതും ഇതുതന്നെ ആയിരുന്നു. ഇതോടെ നിരാഹാരസമരം പിന്‍വലിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

മെന്‍സ് കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് റിമാന്‍ഡിലായതിന് പിന്നാലെ നിരാഹാരം തുടങ്ങിയത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് രാഹുല്‍ ഈശ്വറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതരെ അറിയിച്ചു. പ്രതിയെ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിരാഹാരത്തെ തുടര്‍ന്ന് കൂടുതല്‍ സമയവും ആശുപത്രിയിലായതിനാല്‍ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. അതിജീവിതക്ക് എതിരായ പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇതും അംഗീകരിച്ചില്ല.

അറസ്റ്റിലായപ്പോഴും റിമാന്‍ഡിലായ ആദ്യ ദിവസങ്ങളിലും ഇനിയും വീഡിയോ ഇടും എന്നാണ് രാഹുല്‍ വിളിച്ചു പറഞ്ഞിരുന്നത്. എന്നാല്‍ ജയില്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കൂടിയതോടെ ഈ ആത്മവിശ്വാസം എല്ലാം പോയി. ഇപ്പോള്‍ നിരാഹാരവും പിന്‍വലിച്ചു. നല്ല കുട്ടിയായി എങ്ങനേയും പുറത്തിറങ്ങാനാണ് രാഹുല്‍ ഈശ്വറിന്റെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top