മരണവീടുകളിൽ അഭയം പ്രാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; മാധ്യമങ്ങളോട് മിണ്ടാട്ടമില്ല

ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ തന്റെ മണ്ഡലമായ പാലക്കാട്ടെക്ക് തിരികെയെത്തി. രാഹുലിനെ മണ്ഡലത്തിൽ കാലുകുത്തിക്കില്ല എന്ന ബിജെപിയുടെ ഭീഷണി നിലനിൽക്കെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടാണ് രാഹുൽ മണ്ഡലത്തിൽ സജീവമാകാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മരണവീടുകൾ സന്ദർശിച്ചു കൊണ്ടാണ് രാഹുൽ പ്രതിഷേധക്കാരുടെ കയ്യിൽ പെടാതെ രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

Also Read : അവന്തികയ്ക്ക് മറുപടിയുമായി രാഹുൽ; രാജിയില്ലെന്ന് സൂചന

പ്രതികരണം അറിയാനായി മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും രാഹുൽ പിടികൊടുക്കാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും കടകളും സന്ദർശിക്കുന്നതിനിടയിലും ചോദ്യങ്ങളുമായി മാധ്യമങ്ങൾ എത്തിയെങ്കിലും രാഹുൽ പിടി കൊടുത്തില്ല. പാലക്കാട് എത്തിയ ഉടന്‍ എംഎല്‍എ ഓഫീസില്‍ എത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നുമാണ് അറിയിച്ചിരുന്നത്.

Also Read : രാഹുൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്കെതിരെ എം എം ഹസൻ; മുഖ്യമന്ത്രി പരാതിക്കാരെ തേടുന്നെന്ന് ആരോപണം

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചതിനെ തുടർന്ന് ആ വീട്ടിലാണ് രാഹുൽ ആദ്യം സന്ദർശനം നടത്തിയത്. മരിച്ച കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ പി.ജെ. പൗലോസിന്റെ വീട് സന്ദർശിക്കും. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. രാഹുലിന് പൂർണ്ണ പിന്തുണ നൽകി എ ഗ്രൂപ്പ് നേതാക്കൾ ഒപ്പം തന്നെയുണ്ട്.

Also Read : രാഹുലിനെ പിന്തുണച്ച പിഷാരടിക്കെതിരെ വനിതാ നേതാവ്; മാങ്കൂട്ടം ആരോപണങ്ങൾ നിഷേധിക്കാത്തതിൽ പ്രതിഷേധം

രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് ബിജെപി ജില്ല നേതൃത്വം. പോലീസും വലിയ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. രാഹുലിനെ തടയില്ല എന്ന് സിപിഎം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്. ജനകീയ സമരം നടത്തിക്കൊണ്ട് രാഹുലിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഡിവൈഎഫ്ഐ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top