രാഹുലിനുവേണ്ടി സംസാരിച്ച് രാഹുൽ ഈശ്വറിന് കുരുക്കായി! ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് എആർ ക്യാമ്പിലേക്ക് മാറ്റി.

രാഹുൽ ഉൾപ്പെടെ നാലുപേരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ലിങ്കാണ് യുവതി പരാതിക്കൊപ്പം നൽകിയത്. യുവതിക്കെതിരെ അപകീർത്തികരമായ ചിത്രങ്ങളും വിഡിയോകളും രാഹുൽ ഈശ്വർ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. തിരുവനന്തപുരം സൈബർ സ്റ്റേഷനിലാണ് കേസെടുത്തത്.

പരാതിക്കാരിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി സ്വീകരിക്കാൻ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൻ്റെ മേധാവി എച്ച് വെങ്കിടേഷ് ജില്ലാ എസ്പിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. രാഹുലിനെതിരെ മൊഴി നൽകിയതിന് പിന്നാലെയാണ് യുവതി പുതിയ പരാതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top