ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം; ജാമ്യം നിഷേധിച്ചതില്‍ ഇന്ന് അപ്പീല്‍ നല്‍കും

രാഹുല്‍ മആങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അപമാനിച്ചു എന്ന കേസില്‍ റിമാര്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ഇന്നലെ മുതല്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. ഭക്ഷണം വേണ്ട എന്നും വെള്ളം മാത്രം മതിയെന്നുമാണ് ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പൂജപ്പിരയിലെ ജില്ല ജയില്‍ ബി ബ്ലോക്കിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്.
അതിജീവിതയെ അപമാനിച്ചു, തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പുറത്തുവിട്ടു എന്നാണ് കേസ്. ഇന്നലെ രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വീഡിയോകള്‍ അടക്കം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിക്ക് എതിരെ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും
അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. പോലീസ് എടുത്തത് കള്ളക്കേസ് ആണ് എന്നും ആരോപിച്ചാണ് ജയിലിലെ നിരാഹാരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here