22 കുട്ടികളെ ഏറ്റെടുക്കാനൊരുങ്ങി രാഹുൽ ഗാന്ധി; വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ചിലവും വഹിക്കും

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകയായ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇപ്പോഴിതാ 22 കുട്ടികളെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ മാതാപിതാക്കളെയും കുടുംബത്തിന്റെ അത്താണിയെയും നഷ്ടപ്പെട്ട കുട്ടികളെയാണ് രാഹുൽഗാന്ധി ഏറ്റെടുക്കുന്നത്. ഇവരുടെയെല്ലാം ബിരുദ വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെയുള്ള പൂർണ്ണ ചിലവും രാഹുൽ ഗാന്ധി വഹിക്കും എന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറ അറിയിച്ചു .

2012-ൽ ഡൽഹിയിൽ കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട നിർഭയയുടെ സഹോദരനെയും രാഹുൽ ഗാന്ധി ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ പൈലറ്റായി ജോലി ചെയ്യുകയാണ് അദ്ദേഹം. കുടുംബം ഈ വാർത്ത പുറത്തു പറഞ്ഞതോടെയാണ് ലോകം രാഹുൽ ഗാന്ധിയുടെ നന്മ തിരിച്ചറിയുന്നത്. ഇനി ആ കാരുണ്യത്തിന്റെ ഭാഗമാകാൻ പോകുന്നത് ഈ 22 കുരുന്നുകളാകും.

ആദ്യഘട്ട സഹായം ഈ ആഴ്ച തന്നെ വിതരണം ചെയ്യും. രാഹുൽഗാന്ധി പൂഞ്ച് ജില്ല സന്ദർശിച്ചപ്പോൾ ദുരിതബാധിതരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവർ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടികളെ തിരഞ്ഞെടുത്തത്. അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിൽ ഒന്നായിരുന്നു പൂഞ്ച്. ഇവിടെയുണ്ടായിരുന്ന സ്കൂളുകളിലെ നിരവധി കുട്ടികൾക്കാണ് പരിക്കേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top