ബിജെപിയുമായി ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; ആ ബോംബ് പൊട്ടിച്ച് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാണിച്ചുവെന്ന് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിൽ വ്യാജ ആളുകളെ ചേർക്കുന്നുണ്ടെന്നും കർണാടക വോട്ടർ പട്ടിക കാണിച്ച് തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുൽ അവകാശപ്പെട്ടു. അഞ്ച് വിധത്തിലാണ് വോട്ട് കൊള്ള നടത്തുന്നത്. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാര്‍, ഇരട്ട വോട്ട്, ഇല്ലാത്ത അഡ്രസില്‍ വോട്ട്, ഒരേ അഡ്രസില്‍ നിരവധി വോട്ട്, വ്യാജ വോട്ട്, വ്യാജ ഫോട്ടോയുള്ള തെരഞ്ഞെടുപ്പ് കാര്‍ഡ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം കള്ള വോട്ടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ ശക്തമായ മത്സരം നടന്നു. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാൻ ലീഡ് നിലനിർത്തിയപ്പോൾ, അന്തിമ ഫലത്തിൽ ബിജെപിയുടെ പിസി മോഹൻ 32,707 വോട്ടുകളുടെ നേരിയ വിജയം നേടിയിരുന്നു. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി വോട്ട് മോഷണത്തെ പറ്റി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വാർത്ത സമ്മേളത്തിൽ പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നടത്തിയതും വോട്ടുമോഷണമാണ്. ഒരു മേൽവിലാസത്തിൽ 10,452 പേർക്ക് വോട്ട്. ഒരു വോട്ടർക്ക് നാല് ബൂത്തിൽ വോട്ട്. ഒരു ബ്രൂവറിയുടെ വിലാസത്തിൽ 68 വോട്ട് ചേർത്തു. അന്വേഷിച്ച് ചെന്നപ്പോൾ 68 പേരും വ്യജന്മാർ. 4132 വോട്ടർമാർക്ക് പട്ടികയിൽ ഫോട്ടോയില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. ബിജെപി മന്ത്രജാലത്തിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയതാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടായത് അങ്ങനെയാണ്. ഹരിയാന തെരഞ്ഞെടുപ്പാണ് അതിനായി രാഹുൽ ചൂണ്ടികാട്ടിയത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here