തദ്ദേശത്തിൽ ഇരട്ട വോട്ട് പൊളിക്കാനൊരുങ്ങി ബിജെപി; സ്വീകരിക്കുന്നത് രാഹുൽ ഗാന്ധി ലൈനോ ?

തിരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാണിച്ചുവെന്ന് രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി അവകാശപ്പെട്ടിരുന്നു. ഇരട്ട വോട്ടുകളടക്കം എടുത്തുകാട്ടിയാണ് രാഹുൽ വാർത്ത സമ്മേളനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ബോംബ് ചീറ്റിയെന്ന് ദേശിയ തലത്തിൽ ബിജെപി അവകാശപ്പെടുമ്പോഴും കേരള ബിജെപി രാഹുലിന്റെ അതെ രീതി ആയുധമാക്കി തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടികയിലെ ഇരട്ട വോട്ടുകൾ ഒഴുവാക്കാൻ തുടങ്ങുന്നുവെന്നാണ് സൂചന.

അതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എൽഡിഎഫ് നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണിയുടെ തുറന്നു പറച്ചിൽ ഇതിന്റെ സൂചനയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടർ പട്ടിക ചൂണ്ടികാട്ടിയാണ് വ്യാപകമായ അട്ടിമറി നടന്നിട്ടുണ്ടെന്ന് ബിജെപി പറയുന്നത്. വാർഡ് പുനർനിർണ്ണയ വിജ്ഞാപന പ്രകാരമുള്ള ജനസംഖ്യയും, കരട് വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. ഉദാഹരണത്തിന്, ബീമാപള്ളിയിൽ വാർഡ് നമ്പർ 76 ൽ ജനസംഖ്യ 9,875 ആയിരിക്കെ, കരട് വോട്ടർ പട്ടികയിൽ 16,000-ത്തിൽ അധികം വോട്ടർമാരുണ്ട്. ഇത് വ്യക്തമായ അട്ടിമറിയുടെ തെളിവാണെന്നാണ് ബിജെപി പറയുന്നത്.

മൊത്തത്തിൽ ഉള്ള വോട്ടർ പട്ടികയിൽ ലക്ഷക്കണക്കി ആളുകൾക്ക് ഇരട്ട വോട്ട് കാണിക്കുന്നുണ്ട്. ഒരേ തിരിച്ചറിയൽ കാർഡ് നമ്പറിൽ ഒന്നിലധികം വോട്ടർമാർ ഉണ്ട്. സംസ്ഥാനത്ത് ആകെ 71337 വോട്ടർമാർ ഉള്ളതിൽ ഒരുപാട് വ്യക്തികൾക്ക് ഒന്നിലധികം വോട്ടുകൾ ഉണ്ട്. മൊത്തത്തിൽ ഉള്ള 276793 വോട്ടർമാർ എന്ന കണക്ക് പരിശോധിക്കണെമന്നും അനൂപ് ആന്റണി ആവശ്യപ്പെടുന്നു.

പഞ്ചായത്ത് തല കണക്ക് ബിജെപി ശേഖരിച്ചിട്ടുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി ഇടപെടണമെന്നും അനൂപ് ആവശ്യപ്പെട്ടു. ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അട്ടിമറിയിൽ ഇടതു അനുഭാവ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നറിയാൻ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപെടുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹാരം കണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top