രാഹുൽ ഗാന്ധി ഉണ്ടാക്കിയ ലഡ്ഡുവും ജിലേബിയുമെല്ലാം വൈറൽ; ദീപാവലി ആഘോഷം മധുരപലഹാരക്കടയിൽ

ദീപാവലി ദിവസമായ ഇന്ന് എല്ലാവരും വീടുകളിൽ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ ഉണ്ടാക്കിയും ആഘോഷിക്കുകയാണ്. എന്നാൽ, കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി എത്തിയത് ഡൽഹിയിലെ 235 വർഷം പഴക്കമുള്ള പ്രശസ്തമായ മധുരപലഹാരക്കടയായ ‘ഘണ്ടേവാല’യിലാണ്. കടയിലെത്തി പലഹാരങ്ങൾ ഉണ്ടാകുന്ന രാഹുലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

1790ൽ പഴയ ഡൽഹിയിൽ സ്ഥാപിതമായ ഈ കടയ്ക്ക് സമ്പന്നമായ ചരിത്രമുണ്ട്. കൂടാതെ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ നിരവധി തലമുറകളെ സേവിച്ച കടകളിൽ ഒന്നായി ഇത് വിശ്വസിക്കപ്പെടുന്നു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിലും മറ്റ് ആഘോഷങ്ങളിലും ഈ കടയിൽ നിന്നാണ് മധുരപലഹാരങ്ങൾ അയച്ചിരുന്നതെന്നാണ് കടയുടമ പറഞ്ഞത്.

കടയിലെത്തിയ രാഹുലിനേയും കൊണ്ട് പാചകക്കാരൻ മധുരപലഹാരങ്ങൾ ഉണ്ടാകുന്ന സ്ഥലത്തേക്ക് പോയി. തുടർന്ന് ജിലേബി ഉണ്ടാകുന്നത് കാണിച്ചു കൊടുത്തു.അത് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഏപ്രൺ ധരിച്ച് രാഹുൽ ഇറങ്ങി. തുടർന്ന് വളരെ കുറച്ചു സമയം കൊണ്ട് ജിലേബിയും ലഡ്ഡുമെല്ലാം റെഡി. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ഇന്ത്യയിൽ മധുരപലഹാര നിർമ്മാതാക്കളെ പരിശീലിപ്പിക്കുന്ന ഒരു വകുപ്പില്ല എന്ന് ഉടമ പറഞ്ഞപ്പോൾ എന്തുകൊണ്ട് അത് പാടില്ല എന്നാണ് രാഹുൽ ചോദിച്ചത്. തുടർന്ന് ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രശംസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top