രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമർശത്തിൽ കേസ്; ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്. പെരാമംഗലം പൊലീസാണ് ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
ചാനല്‍ ചര്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു പ്രിന്റുവിന്റെ പരാമര്‍ശം. ബിജെപി നേതാവിന്റെ കൈവിട്ട പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യയശാസ്ത്ര യുദ്ധത്തില്‍ പരാജയപ്പെടുന്നു എന്ന തോന്നലാണ് ബിജെപി ആര്‍എസ്എസ് നേതാക്കളെ കൊണ്ട് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് പറയിപ്പിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായുള്ള ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഗൂഢാലോചന നടക്കുകയാണ്. പ്രിന്റു മഹാദേവിനെതിരെ നടപടിയാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസ് കത്തയക്കുകയും ചെയ്തു. പ്രിന്റു മഹാദേവ് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും.
പ്രിന്റു മഹാദേവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച നടത്തി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രിമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. വരും ദിവസങ്ങളിലും പ്രിന്റുവിനെതിരെ പ്രതിഷേധം എന്നാണ്‌കോണ്‍ഗ്രസ് പ്രഖ്യാപനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here