“കോൺഗ്രസ് ഏജന്റുമാർക്ക് അന്ന് മിണ്ടാൻ വയ്യായിരുന്നോ?” രാഹുൽ ഗാന്ധിയുടെ ആരോപണം ചോദ്യചിഹ്നത്തിൽ

കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പ് നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘എച്ച് ബോംബ്’ ആരോപണങ്ങളെ ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ വിലയിരുത്തി. പോളിംഗ് ദിനത്തിലും വോട്ടർ പട്ടിക പരിഷ്കരണ സമയത്തും ബൂത്ത് ലെവൽ ഏജന്റുമാർ (BLA) എന്തുകൊണ്ട് എതിർപ്പുകൾ ഉന്നയിച്ചില്ല എന്ന് ഇസി ചോദിച്ചു.

വോട്ടെടുപ്പ് നിരീക്ഷിക്കാനും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും രാഷ്ട്രീയ പാർട്ടികളെ നിയമിക്കുന്നവരാണ് ബൂത്ത് ഏജന്റുമാർ. വോട്ടർ പട്ടിക പരിഷ്കരിക്കുന്ന സമയത്ത് ഒന്നിലധികം പേരുകൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ കോൺഗ്രസിന്റെ ഏജന്റുമാർ (BLA) എന്തുകൊണ്ടാണ് പറയാത്തത്. ഹരിയാനയിലെ വോട്ടർ പട്ടിക സംബന്ധിച്ച് കോൺഗ്രസ് നേതാവ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കൂടാതെ, വോട്ടർ പട്ടികയ്‌ക്കെതിരെ ഒരു അപ്പീലുകളും ഫയൽ ചെയ്തിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.

രാഹുൽ ഗാന്ധി, ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും ചോദ്യം ചെയ്തിരുന്നു. ഹരിയാനയിലെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. മാറ്റിയൂസ് ഫെരേറോ എന്ന ബ്രസീലിയൻ മോഡലിന്റെ സ്റ്റോക്ക് ഫോട്ടോ ഹരിയാനയിലെ വോട്ടർ പട്ടികയിൽ ‘സ്വീറ്റി, സീമ, സരസ്വതി’ തുടങ്ങി 22 വ്യത്യസ്ത പേരുകളിൽ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം 10 വ്യത്യസ്ത ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഉപയോഗിച്ചു. ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകളുടെ ഫലം യഥാർത്ഥ പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് ഫലത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നത് ഇത്തരം ക്രമക്കേടുകൾ മറച്ചുവെക്കാനാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top