ഇന്ത്യൻ ‘ജെൻസി’കളെ കൂടെ കൂട്ടാൻ രാഹുൽഗാന്ധി; രാജ്യത്ത് അരാജകത്വം പടർത്താനുള്ള ശ്രമമെന്ന് BJP

വോട്ടർപട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിലെ ‘ജെൻസി’ പരാമർശം വിവാദത്തിൽ. രാജ്യത്ത് അരാജകത്വം പടർത്താനുള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നാണ് ബിജെപി ആരോപണം.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും വോട്ട് മോഷണം തടയാനും വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്റിൽ രാജ്യത്തെ യുവാക്കൾ, വിദ്യാർഥികൾ, ജെൻസി വിഭാഗങ്ങൾ എന്നിവരെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു.

Also Read : മദ്യപാനത്തിലും വ്യത്യസ്തത പുലർത്തി ജെൻ-സികൾ; അറിയാം പുത്തൻ ട്രെൻഡ്

പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കടുത്ത വിമർശങ്ങളാണ് ഉയർത്തിയിരിക്കുന്നത്. വോട്ടർപട്ടിക ആരോപണം രാഹുൽ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് അരാജകത്വം പടർത്താനുമുള്ള ശ്രമമാണെന്ന് ബി ജെ പി എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി.

നേപ്പാളിൽ ഭരണ അട്ടിമറിക്കു കാരണമായ ജെൻസി പ്രക്ഷോഭം ഇന്ത്യ വളരെ പ്രാധാന്യത്തോടെ നോക്കി കാണുന്നത്. അതിനാൽ തന്നെ രാഹുലിന്റെ ജെൻസി പരാമർശനത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. നേപ്പാളിലേതിന് സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ബിജെപി ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top