വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന് ആരോപണം; തൃശൂർ ഡിസിസി പ്രസിഡന്റ് രംഗത്ത്

തിരഞ്ഞെടുപ്പുകൾ ജയിക്കാൻ ബിജെപി ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അതേ ക്രമക്കേട് തൃശൂരിലും നടത്തിയെന്ന ആക്ഷേപവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീടിന്‍റെ വിലാസത്തിൽ 11 പേരെ വോട്ടർ പട്ടികയിൽ ചേർത്തു. വാർഡ് നമ്പർ 30ൽ ഈ വോട്ടുകൾ ചേർത്തത് അവസാനഘട്ടത്തിലാണ്.
തിരഞ്ഞെടുപ്പു സമയത്ത് തന്നെ പരാതി നൽകിയെങ്കിലും പട്ടികയിൽ ഉള്ളവർക്ക് വോട്ടു ചെയ്യാമെന്ന നയമാണ് കളക്ടർ സ്വീകരിച്ചത്. 45 പേരുടെ വോട്ടുകളിൽ പരാതി അന്നേ പരാതി നൽകിയിരുന്നതാണ്. ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
45 മുതൽ 70 വയസ് വരെയുള്ള വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തിച്ച് ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല ഇങ്ങനെ പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപിക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here