‘വോട്ട് അട്ടിമറി ആരോപണം’ കടുപ്പിച്ച് രാഹുൽ ഗാന്ധി; ‘വോട്ടർ അധികാർ യാത്ര’ ആരംഭിക്കുക ബീഹാറിൽ നിന്ന്

‘വോട്ട് അട്ടിമറി ആരോപണം’ ശക്തമാക്കാൻ രാഹുൽ ഗാന്ധി. വിഷയം സജീവ രാഷ്ട്രീയ ചർച്ചയായി നിലനിർത്താനുള്ള നീക്കമാണ് നടക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
Also Read : ‘വോട്ട് അട്ടിമറി ആരോപണം’ രാഹുലിനെ ശക്തനാക്കുന്നു; പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്
പ്രതിഷേധം ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചു. ഇലക്ഷൻ കമ്മീഷനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ പ്രധാന പ്രചരണ വിഷയമാകും. കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ആരോപണങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങൾ സംസ്ഥാന കോൺഗ്രസ് ഘടകങ്ങളും ഏറ്റെടുത്തിട്ടുണ്ട്. പലയിടങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തു. ബീഹാറിൽ നിന്നും ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ യാത്ര ഇന്ത്യ മുന്നണിയെ കൂടതൽ ശക്തമാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here