‘എല്ലാം ഉഭയകക്ഷി സമ്മതപ്രകാരം’; രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിൻ്റെ ഈ നീക്കം. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിയത്.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് കോടതിയെ ബോധിപ്പിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാവുക. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.
രാഹുൽ ഒൻപതാം ദിവസവും ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഒളിസങ്കേതം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, രാഹുലിൻ്റെ ഒളിവിൽ തുടരുന്ന നടപടി കേസിൽ നിർണായകമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here