അബോർഷൻ ചെയ്തില്ലെങ്കിൽ ചാടി ചാവുമെന്ന് ഭീഷണി; ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ; രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉടൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഞെട്ടിക്കുന്ന വാദങ്ങൾ ഉന്നയിച്ച് പ്രോസിക്യൂഷൻ. ആത്മഹത്യ ഭീഷണി ഉയർത്തി പെൺകുട്ടിയെ കൊണ്ട് രാഹുൽ അബോർഷന് നിർബന്ധിക്കുകയായിരുന്നെന്നും യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങൾ ഇങ്ങനെയാണ്. ഗർഭം അലസിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തി. യുവതി ആദ്യം ഗുളിക വാങ്ങാൻ വിസമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് സുഹൃത്തായ ജോബി വഴി ഗുളികകൾ എത്തിച്ച് നൽകാൻ രാഹുൽ സമ്മർദ്ദം ചെലുത്തി. ഈ ഗുളികകൾ കഴിക്കാൻ രാഹുൽ നിർബന്ധിച്ചു.

Also Read : പൊലീസിനും കോൺഗ്രസിനും തലവേദനയായി രാഹുൽ മാങ്കൂട്ടത്തിൽ; പുറത്താക്കാനാകാതെ കോൺഗ്രസ്‌, പിടികൂടാനാകാതെ പൊലീസ്

ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു ജനപ്രതിനിധിയെ സഹായത്തിനായി സമീപിച്ച യുവതിയെ രാഹുൽ ചൂഷണം ചെയ്യുകയായിരുന്നു. യുവതിയെ സുഹൃത്താക്കിയ ശേഷം, ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ, രാഹുൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമങ്ങൾ തുടങ്ങി. ഇതിനെത്തുടർന്നാണ് അബോർഷന് നിർബന്ധിക്കുകയും ഫ്ലാറ്റിലെത്തി ഭീഷണി മുഴക്കുകയും ചെയ്തത്.

ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നെന്നും പരാതി രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നീ വാദങ്ങളാണ് പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. യുവതി ഗുളിക ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് ഉച്ചയോടെ വിധി പറഞ്ഞേക്കും. അതേസമയം, രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിൻ്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് ലഭിക്കുന്ന സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top