ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന; രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.

യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു. കേസിന് പിന്നിൽ സി.പി.എം.-ബി.ജെ.പി. ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയത് തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റെ വക്കീൽ മുന്നോട്ട് വച്ചത്. ശബരിമല സ്വർണക്കൊള്ള കേസിലെ വിവാദങ്ങളിൽനിന്ന് പൊതുശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. യുവതി വിവാഹിതയാണ്. ഗർഭിണിയായതിൻ്റെ ഉത്തരവാദിത്തം രാഹുലിനല്ല, ഭർത്താവിനാണ്. ഗർഭഛിദ്രം നടത്തിയത് യുവതി സ്വമേധയാ ഗുളിക കഴിച്ചാണ് എന്നുള്ള വാദങ്ങളും ഉയർത്തി.

Also Read : രാഹുലിനെ പുറത്താക്കാതെ കോൺഗ്രസിന് രക്ഷയില്ല; തീരുമാനം ഉടൻ; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

രാഹുൽ ചെയ്തത് കടുത്ത കുറ്റകൃത്യമാണ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൂടാതെ രാഹുൽ ക്രൂരമായ പീഡനത്തിന് ഇരയാക്കി. ബലാത്സംഗ ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിക്കുകയും, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കോടതിയിൽനിന്ന് കടുത്ത നടപടിയുണ്ടായാൽ രാഹുലിന് പാർട്ടിയിൽനിന്ന് പുറത്താകാനും എംഎൽഎ സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്. യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്ത് രാഹുൽ ഒളിവിലാണെന്നാണ് പോലീസ് കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top