‘എന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി’; പരാതിക്കാരിയുടെ ഭർത്താവും പരാതിയുമായി രംഗത്ത്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ പുതിയ തിരിവ്. രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത സമയം നോക്കി ഭാര്യയെ വശീകരിച്ചുവെന്നും ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിൽ വഴിവിട്ട ബന്ധം സ്ഥാപിക്കുകയും കുടുംബജീവിതം തകർക്കുകയും ചെയ്തു. തന്റെ ജോലി സംബന്ധമായ അസാന്നിധ്യം മുതലെടുത്താണ് രാഹുൽ ഭാര്യയെ വശീകരിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു. ഇത് തനിക്ക് വലിയ തോതിലുള്ള മാനനഷ്ടമുണ്ടാക്കി. രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 84 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
Also Read : പത്തനംതിട്ട വിടരുത്; രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിൻ്റെ കർശന നിർദേശം
തന്റെ ഭാര്യ രാഹുലിനെതിരെ പരാതി നൽകിയ വിവരം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് കുടുംബം നേരിടുന്നത്. തന്റെ വയസ്സായ മാതാപിതാക്കൾ പോലും ഈ ആക്രമണത്തിന് ഇരയാകുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കരുത് എന്ന് അദ്ദേഹം സിഎൻഎൻ ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ നേരത്തെ ഉയർന്നത്. ഇതിനോടകം തന്നെ രണ്ട് എഫ് ഐ ആറുകൾ രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here