പൊലീസിനും കോൺഗ്രസിനും തലവേദനയായി രാഹുൽ മാങ്കൂട്ടത്തിൽ; പുറത്താക്കാനാകാതെ കോൺഗ്രസ്‌, പിടികൂടാനാകാതെ പൊലീസ്

രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ. അന്വേഷണം കർണാടക അതിർത്തിയിൽ ശക്തമാകുമ്പോൾ, പ്രതിയെ പുറത്താക്കാത്തതിൽ കോൺഗ്രസിനുള്ളിൽ കടുത്ത പൊട്ടിത്തെറിയും രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അടക്കമുള്ള മുതിർന്ന നേതാക്കൾ കെപിസിസിയുടെ മെല്ലെപ്പോക്കിനെതിരെ അതൃപ്തി രേഖപ്പെടുത്തി.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം ശക്തമാക്കിയ പോലീസ്, രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്. ഒളിവിലുള്ള രാഹുലിൻ്റെ അവസാന ലൊക്കേഷൻ കർണാടകയിലെ സുള്ള്യയിൽ ആണെന്ന് കണ്ടെത്തി.

Also Read : ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന; രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

ഇതോടെ കർണാടക-കേരള അതിർത്തിയിൽ പോലീസ് തിരച്ചിൽ ശക്തമാക്കി. അന്വേഷണ സംഘത്തിൻ്റെ നീക്കങ്ങൾ പോലീസിൽ നിന്ന് തന്നെ ചോരുന്നതായി സംശയമുള്ളതിനാൽ, നീക്കങ്ങൾ രഹസ്യമായിരിക്കണമെന്ന് ഉന്നതതല നിർദേശമുണ്ട്. 2023-ൽ യുവതിയുമായി ബന്ധം സ്ഥാപിച്ച രാഹുൽ ക്രൂരപീഡനം നടത്തിയെന്നാണ് രണ്ടാമത്തെ എഫ്ഐആറിലെ പ്രധാന വിവരം. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.

രാഹുലിനെതിരെ ലഭിച്ച പരാതികൾ ഗുരുതര സ്വഭാവമുള്ളതാണെന്നും തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം കോൺഗ്രസിന് ദോഷം ചെയ്യുമെന്നും കരുതുന്ന ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഒരു വിഭാഗം നേതാക്കൾ ഇപ്പോഴും രാഹുലിനൊപ്പം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top