രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ അറസ്റ്റ് സാധ്യത ഒഴിവായത് എംഎൽഎയ്ക്ക് വലിയ ആശ്വാസമായി. ഇതോടെ 13 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു രാഹുൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഉപാധികളോടെയാണ് ജാമ്യംഅനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് പാടില്ല എന്ന നിര്‍ദേശവും നല്‍കിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
ബെംഗളൂരുവിലുള്ള 23 വയസ്സുള്ള യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കൊണ്ടുപോയി ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതി ആദ്യം പരാതി കെപിസിസി അധ്യക്ഷന് നൽകുകയും, പിന്നീട് അദ്ദേഹം അത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. കോടതിയിൽ പ്രോസിക്യൂഷൻ പരാതിക്കാരിയുടെ മൊഴിയും മറ്റ് തെളിവുകളും ഹാജരാക്കിയെങ്കിലും, അടച്ചിട്ട മുറിയിൽ നടന്ന വാദത്തിനൊടുവിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here