പ്രതിപക്ഷ നേതാവിന്റെ വാക്കിന് കോണ്‍ഗ്രസില്‍ ഒരു വിലയുമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിൽ; പൊട്ടിത്തെറി ഉറപ്പ്

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തി. സഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത നിലപാടിനെ പൂര്‍ണ്ണമായും തള്ളിയാണ് രാഹുല്‍ സഭയിലേക്ക് എത്തിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസില്‍ ഈ വിഷയം വലിയ പൊട്ടിത്തെറിയിലേക്ക് പോകും എന്ന് ഉറപ്പാണ്.

ALSO READ : നിയമസഭയിൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്; സതീശന്റെ നീക്കം നെഞ്ച്പിടഞ്ഞോ ?

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ആകും രാഹുല്‍ ഇരിക്കുക. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം വീടിന് പുറത്തിറങ്ങാതെ ഇരുന്ന രാഹുല്‍ ഒരു റീ എന്‍ട്രിയായി ആയിട്ടാണ് സഭിയിലേക്ക് എത്തിയിരിക്കുന്നത്. രാഹുല്‍ സഭയിലേക്ക് എത്തണം എന്ന് എ ഗ്രൂപ്പില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇത് ആവശ്യമില്ലെന്നും സര്‍ക്കാരിന് എതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തടസമാകും എന്നും പ്രതിപക്ഷ നേതാവ് നിലപാട് സ്വീകരിച്ചു.

ALSO READ : സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ് രംഗത്ത്; വെള്ളാപ്പള്ളിയിലും പ്രതീക്ഷ; പുതിയ ശാക്തികചേരി ഉടലെടുക്കുന്നു

എന്നാല്‍ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭയിലേക്കുള്ള വരവ്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ഇത് ഒരുപൊട്ടിത്തെറിയിലേക്ക് മാറും എന്ന് ഉറപ്പാണ്. സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ കാറിലായിരുന്നു രാഹുലിന്റെ വരവ്. സഭയ്ക്കുള്ളില്‍ നേരത്തെ പിവി അന്‍വര്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന സീറ്റിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top