മൂന്നാമത്തെ പരാതിയിൽ കുടുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് എംഎൽഎക്കിത് അഗ്നിപരീക്ഷ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു പോലീസ്. പുലർച്ചെ 12:30-ഓടെ പാലക്കാട്ടെ കെ.പി.എം റീജൻസി ഹോട്ടലിൽ നിന്ന് അതീവ നാടകീയമായ നീക്കങ്ങളിലൂടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ കൂടി രാഹുൽ പ്രതിയായിരുന്നു. ഇതിൽ ആദ്യത്തെ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. എന്നാൽ, പുതിയ പരാതിയിലാണ് പോലീസ് ഇപ്പോൾ അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. പരാതിക്കാരി ആവശ്യമായ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. എസ്പി ജി പൂങ്കുഴലി തന്നെയാണ് പുതിയ കേസിന്റെയും മേൽനോട്ടം വഹിക്കുന്നത്.

Also Read : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല; നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ ഭർത്താവ് രംഗത്ത്

ആദ്യത്തെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ പോയ രാഹുൽ മുൻകൂർ ജാമ്യം ലഭിച്ചതിനുശേഷം ആണ് തിരികെ കേരളത്തിലേക്ക് എത്തിയത്. പോലീസിന് രാഹുലിനെ കണ്ടെത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം അക്കാലത്ത് ഉയർന്നിരുന്നു. പോലീസിനുള്ളിൽ നിന്നുതന്നെ രാഹുലിനു വിവരങ്ങൾ കൈമാറാൻ ആളുകളുണ്ട് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. അതിനാൽ തന്നെ ഇപ്രാവശ്യം പഴുതടച്ച നീക്കങ്ങളാണ് പോലീസ് നടത്തിയത്.

ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. എംഎൽഎ ഹോട്ടലിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലീസ്, ഹോട്ടൽ റിസപ്ഷനിലെ ജീവനക്കാരുടെ ഫോണുകൾ പിടിച്ചുവെച്ച ശേഷമാണ് പരിശോധന നടത്തിയത്. തുടർന്ന് 2002-ാം നമ്പർ മുറിയിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ചു. തുടരെത്തുടരെ ഉണ്ടായ ലൈംഗിക ആരോപണ പരാതികളിൽ മുൻകൂർ ജാമ്യം നേടിയാണ് രാഹുൽ പുറത്തിറങ്ങി നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top