രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ച സിനിമ താരമാര്?; പോലീസ് ആ ചുവന്ന പോളോ കാറിന് പുറകെ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാർ ഒരു സിനിമാതാരത്തിൻ്റേത് എന്ന് സൂചന. സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണ് പോലീസിനെ വെട്ടിച്ച് കാർ സഞ്ചരിച്ചത്. വാഹനത്തിന്റെ ഉടമയാരെന്നുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Also Read : പോലീസ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ; ഉടൻ അറസ്റ്റെന്ന് സൂചന

രാഹുലിനൊപ്പമുണ്ടായിരുന്ന സ്റ്റാഫ് അംഗങ്ങളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കാർ സ്ഥിരമായി രാഹുൽ ഉപയോഗിക്കുന്നതല്ലെന്നും വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് നിർണായക വിവരം ലഭിച്ചത്.

രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഫ്ലാറ്റിലെ ഡി വി ആറിൽ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ്. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതിനെത്തുടർന്ന് ഫ്ലാറ്റിലെ കെയർടേക്കറെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുകയാണ്. അതിനിടെ യുവതി രാഹുലിനെതിരെ സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്റെ സംഭാഷണം തന്നെയാണെന്ന പ്രാഥമിക പരിശോധനാ റിപ്പോർട്ട് പുറത്തുവന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top