രാഹുലിൻ്റേത് ഒളിസേവയെന്ന് ബിജെപി; ഒളിച്ചും പാത്തുമുള്ള നീക്കമെന്ന് ഡിവൈഎഫ്ഐ

ലൈംഗിക ആരോപണ വിവാദത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാകുന്നു. പക്ഷെ രാഹുൽ ആദ്യമായി ഒരു ഔദ്യോഗിക പൊതുപരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയ എതിരാളികൾക്ക് പുതിയ ‘ട്രോൾ’ വിഷയമായി. പാലക്കാട് കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഒളിച്ചാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും പരിഹാസം.

എംഎൽഎയുടെ പൊതുപരിപാടിയിലെ പങ്കാളിത്തത്തെ ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് വിശേഷിപ്പിച്ചത് “ഒളിസേവ” എന്നാണ്. രാഹുൽ പരിപാടിയിൽ പങ്കെടുത്തത് ആരെയും അറിയിക്കാതെ ഇരുട്ടിൻ്റെ മറവിലാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.

Also Read : രാഹുൽ വിഷയത്തിൽ വനിതാ അംഗങ്ങൾക്കെതിരെ എം എം ഹസൻ; മുഖ്യമന്ത്രി പരാതിക്കാരെ തേടുന്നെന്ന് ആരോപണം

സമാനമായ ആരോപണമാണ് ഡിവൈഎഫ്ഐയും ഉയർത്തുന്നത്. രാഹുൽ പൊതു പരിപാടിയിൽ പങ്കെടുത്തത് “ഒളിച്ചും പാത്തുമാണെന്നും” ധൈര്യമുണ്ടെങ്കിൽ എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കൂവെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീൻ പ്രതികരിച്ചു.

വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ പാലക്കാട് ബാംഗ്ലൂർ എ.സി. ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ രാഹുൽ, വരും ദിവസങ്ങളിൽ കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചു. എംഎൽഎയുടെ സാന്നിധ്യം രാഷ്ട്രീയ വിവാദമായി മാറിയതോടെ ബസ് ഉദ്ഘാടനവും വാർത്തകളിൽ ഇടം നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top