വേടനെ മാതൃകയാക്കാൻ പറഞ്ഞ രാഹുൽ മാങ്കൂട്ടം എവിടെ; പീഡനകേസ് അറിഞ്ഞിട്ടും മിണ്ടാട്ടമില്ല

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് രാഹുൽ മാങ്കൂട്ടം സംസ്ഥാന അധ്യക്ഷനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിൽ പ്രമേയം വന്നിരുന്നു. അതിനെ പിന്തുണക്കുന്ന നിലപാടായിരുന്നു രാഹുൽ സ്വീകരിച്ചത്. വേറിട്ട ശൈലിയിൽ വേടൻ രാഷ്‌ട്രീയം പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കുന്നുവെന്നും ഇത് മാതൃകയാക്കണം എന്നുമുള്ള നിർദേശം സംസ്ഥാന ക്യാംപിൽ ചർച്ചയായിരുന്നു. എന്നാൽ വേടനെതിരെയുള്ള പീഡന പരാതിയിൽ പോലീസ് കേസെടുത്തിട്ടും വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ വനവാസത്തിലാണ് രാഹുൽ മാങ്കൂട്ടമെന്ന ചർച്ചകളും ഉയരുന്നുണ്ട്.

Also Read: വേടനെതിരെ കൂടുതൽ പേർ; റിസർച്ച് ആവശ്യത്തിന് കണ്ടപ്പോൾ പീഡനശ്രമം; ഓടി രക്ഷപെടേണ്ടി വന്നു… വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റിൽ

വേടന്റെ ലഹരി കേസിൽ പരസ്യമായി തള്ളിപറഞ്ഞെങ്കിലും വേടന്റെ രാഷ്ട്രീയത്തെ ഉയർത്തിപിടിച്ചു ചർച്ചകൾ നയിച്ച ആളാണ് ഇപ്പോൾ മൗനം പാലിക്കുന്നത്. ചുണ്ടിൽ എരിഞ്ഞു തീരേണ്ട കഞ്ചാവിന്റെ സോഴ്സ് തേടാതെ സർക്കാർ വേടന്റെ കൈവശമുള്ള പുലിപല്ലിന്റെ സോഴ്സ് തേടിപോയതിലും സർക്കാരിനെ അന്ന് രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ മനസിലിരുപ്പ് എന്താണെന്ന്ന ജന ങ്ങൾക്കറിയാമെന്നാണ് മാങ്കൂട്ടം അന്ന് പറഞ്ഞത്. വനവകുപ്പിന്റെ അന്വേഷണത്തെ സർക്കാരിന്റെ പി ആർ മാത്രമാണെന്നും പറഞ്ഞിരുന്നു. വീണാൽ നക്ഷത്രമായി വീണിടാം ,അടങ്ങിയാൽ കാട്ടുതീയായ് അടങ്ങീടാം ,ഒരു വേടൻ പോരിൽ ചത്താൽ ആയിരം ആളായി വീണ്ടും പിറക്കും എന്ന വേടന്റെ വരികൾ പാടി ചർച്ച നയിച്ച ആളാണ് രാഹുൽ മാങ്കൂട്ടം.

Also Read: വേട്ടക്കാരനൊപ്പമോ സിപിഎമ്മും കോൺഗ്രസും; പീഡനകേസിൽ പ്രതിയായിട്ടും അറിഞ്ഞ മട്ടില്ല

വേടന്റെ രഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിക്കുന്ന മാങ്കൂട്ടം ഒരു കൂട്ടം പെണ്കുട്ടികൾക്കെതിരെ വേടൻ നടത്തിയ അതിക്രമത്തിൽ പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്ന ചർച്ചകളും ഉയർന്നു വരുന്നുണ്ട്. സമൂഹത്തിലെ എല്ലാ കാര്യത്തിലും ജനാധിപത്യ രോഷം ശക്തമായി പ്രകടിപ്പിക്കുന്ന മാങ്കൂട്ടത്തിന്റെ മൗനം കഴിഞ്ഞ ദിവസനങ്ങളിൽ അദ്ദേഹത്തിനെതിരെ നടന്ന സൈബർ അറ്റാക്കിനെ ശരിവെക്കുന്നതാണെന്നും സോഷ്യൽ മീഡിയ ചർച്ചകൾ ഉയരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top