രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സംഗക്കേസില്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍; നിഷേധിച്ചാല്‍ അറസ്റ്റ് ഉടന്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കോസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ബലാത്സംഗം ചെയ്യുകയും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍സ ഹൈക്കോടതിയില്‍ എത്തിയത്.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നത്. ഗര്‍ഭഛിദ്രത്തിന് സ്വന്തം ഇഷ്ടപ്രകാരമാണ് മരുന്ന കഴിച്ചത്. ബന്ധത്തില്‍ വിള്ളലുണ്ടായപ്പോഴാണ് യുവതി പരാതിയുമായി എത്തിയതെന്നുമാണ് രാഹുലിന്റെ ഹര്‍ജിയിലെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ് എന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദം കേട്ടശേഷമാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഇന്ന് വിധി പറയുന്നത്.

രാഹുലിന്റെ അറസ്റ്റി ഇന്നുവരെ കോടതി വിലക്കിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് ഒളിവിലായിരുന്ന എംഎല്‍എ പൊങ്ങിയത്. അന്ന മുതല്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്ളത്. ഇന്ന് ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ അറസ്റ്റ് അടക്കമഉള്ള നടപടികളിലേക്ക് പോലീസ് കടക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top