പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; അബോര്‍ഷന് മരുന്ന് കഴിച്ചത് യുവതിയുടെ ഇഷ്ടപ്രകാരം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ആളാണ് പരാതിക്കാരി. അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയതില്‍ ഉത്തരവാദിത്വമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിയെ അബോര്‍ഷന് മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യം തനിക്കില്ല. യുവതി മരുന്ന് കഴിച്ചിട്ടുണ്ടെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് എതിരെ നടക്കുന്നത് രാ്ഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്. സിപിഎം, ബിജെപി ഗൂഢാലോചനയാണ് നടക്കുന്നത്. ബിജെപി നേതാവിന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനവും പരാതിക്ക് നിര്‍ബന്ധിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ കൈയ്യില്‍ ഉണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എത്രയും പെട്ടെന്ന് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. രാഹുല്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here