ജനം ടിവിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; തൻ്റെ കേസിൽ ചാനലിന്റെ പങ്ക് തെളിയിക്കാന്‍ ശബ്ദരേഖ കോടതിയെ കേള്‍പ്പിക്കുമെന്ന് പ്രതി

തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നില്‍ ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പങ്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ ചാനല്‍ അധികൃതർ യുവതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ആരോപിക്കുന്നത്. ഇതു തെളിയിക്കാൻ യുവതിയുടെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും വാദത്തിനിടെ കോടതിയില്‍ കേൾപ്പിക്കും എന്നുമാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ രാഹുൽ ബോധിപ്പിച്ചിരിക്കുന്നത്.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തന്നെ തുടരേണ്ടി വരും; ബലാത്സംഗക്കേസിലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ച

“തനിക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ ജോലിയില്‍ തുടരാനാകില്ലെന്ന് ജനം ടിവി മാനേജ്‌മെന്റ് യുവതിയെ അറിയിച്ചു. ഇക്കാര്യം യുവതി മാസങ്ങൾക്ക് മുൻപേ തന്നെ അറിയിച്ചു. ഇതിന്റെ ശബ്ദസന്ദേശം ഹാജരാക്കാം” -ഇതാണ് ഒന്നാംപ്രതി രാഹുല്‍ മാങ്കൂട്ടത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പു കാലത്ത് യുവതി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നൽകിയതിലും അസ്വാഭാവികതയുണ്ട്. ഇത് രണ്ടും ചേർത്തുവച്ചാൽ സിപിഎം- ബിജെപി ഗൂഢാലോചന വ്യക്തമാകും എന്നാണ് പാലക്കാട് എംഎൽഎയുടെ നിലപാട്.

അതിജീവിതയുമായി ഏറെക്കാലമായി തനിക്ക് ബന്ധമുണ്ട്. ഭർത്താവുമൊത്താണ് അവർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അവർ ഗര്‍ഭിണിയായതിൻ്റെ ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാൻ കഴിയില്ല. സിപിഎം-ബിജെപി രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണ് കേസ് ഉത്ഭവിച്ച് എന്നാണ് പ്രതിയുടെ വാദം. ഈ കൂട്ടുകെട്ടിന് തെളിവാണ് തനിക്കെതിരെ പരാതി കൊടുക്കാനുള്ള ജനം ടിവിയുടെ സമ്മര്‍ദ്ദവും പിന്നാലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയും”- രാഹുൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽപോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ, മുൻകൂർ ജാമ്യത്തിനായി ഇന്നലെ അഭിഭാഷകന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടത്. ഗൂഡാലോചനകൾ വ്യക്തമാണെന്നും, കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യം കിട്ടുമെന്നും അഭിഭാഷകർ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top