മൊബൈലില്‍ വലിയ രഹസ്യങ്ങളോ? പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഹോട്ടലില്‍ എഴുതിയത് യഥാര്‍ത്ഥ പേര്

മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ തിരുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഈ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
ഹോട്ടലിലെ റജിസ്റ്ററില്‍ പരാതിയില്‍ പറഞ്ഞ തീയതിയില്‍ 408-ാം നമ്പര്‍ മുറി യുവതിയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. ഇതോടെ മുറിയില്‍ എത്തിച്ച രാഹുലിനോട് പീഡനത്തിന്റെ കാര്യം ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും ഒരു മണിക്കൂറോളം യുവതിയുമായി ചെലവഴിച്ചതായും സമ്മതിക്കുകയും ചെയ്തു.
15 മിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ 21 മാസം പിന്നിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പുഞ്ചിരിച്ച മുഖവുമായി വാഹനത്തില്‍ നിന്ന് ഹോട്ടലിലേക്ക് തെളിവെടുപ്പിന് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മടങ്ങിയത് ചിരിമാഞ്ഞ അവസ്ഥയിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ മടങ്ങുകയും ചെയ്തു.
നിലവില്‍ പത്തനംതിട്ട എആര്‍ ക്യാംപില്‍ എസ്‌ഐടി സംഘം രാഹുലിനെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ രാഹുല്‍ സഹകരിക്കുന്നെില്ലെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിന്റെ മൊബൈല്‍ അറസ്റ്റ് ചെയ്ത ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പാസ്‌വേര്‍ഡ് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ പ്രതി തയാറായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here