രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റ് വിലക്ക് നീട്ടി

ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം. രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ആദ്യ ബലാത്സംഗക്കേസിലാണ് ഈ നടപടി. ജനുവരി ഏഴ് വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രാഹുൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജനുവരി ഏഴ് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ളതാണ് ഹൈക്കോടതി ഉത്തരവ്.
Also Read : പത്തനംതിട്ട വിടരുത്; രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിൻ്റെ കർശന നിർദേശം
തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് അന്ന് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് ഹർജി പരിഗണിച്ച ശേഷം അറസ്റ്റിനുള്ള വിലക്ക് നീട്ടുകയായിരുന്നു.
രാഷ്ട്രീയ പ്രേരിതമായ കേസാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ആദ്യത്തെ കേസിലെ അറസ്റ്റ് നടപടികൾക്കാണ് ഇപ്പോൾ താൽക്കാലിക സ്റ്റേ ലഭിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here