രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി തെളിവെടുപ്പ് കാലം; മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ട് തിരുവല്ല കോടതി

ബലാത്സംഗ കേസില്‍ റിമാന്‍ഡിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്താന്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.
കസ്റ്റഡിയില്‍ ലഭിച്ചതോടെ രാഹുലുമായി പ്രത്യേക അന്വേഷണ സംഘം ഉടന്‍ തെളിവെടുപ്പ് ആരംഭിക്കും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടല്‍ കൂടാതെ പാലക്കാട് എത്തിച്ചും തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് രാഹുലമായി പാലക്കാട് വച്ച് നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതായി യുവതി മൊഴി നല്‍കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ടെ തെളിവെടുപ്പ്.
അറസ്റ്റും കസ്റ്റഡി അടക്കമുള്ള കാര്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും കസ്റ്റഡിയില്‍ വിടരുതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൊണ്ട് നടന്ന് അപമാനിക്കാനാണ് ശ്രമമെന്നും രാഹുല്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചില്ല. മൂന്നുദിവസത്തെ കസ്റ്റഡിക്കു ശേഷം 16-ാം തീയതി അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രരാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്. വിദേശത്തുള്ള 31 കാരിയാണ് 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തു എന്നും പരാതി നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here