രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫുകളെ വിട്ടയച്ചു; പോലീസ് നടപടി ഡിജിപിക്ക് മുന്നില്‍ പരാതി എത്തിയതോടെ

ബലാത്സംഗക്കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫുകളെ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. രാഹുലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് അന്വേഷണസംഘം കസറ്റഡിയില്‍ എടുത്ത പിഎ ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് വിട്ടയച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരേയും മോചിപ്പിച്ചത്.

തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതി വന്നതോടെയാണ് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സഹോദരനെ കണ്ടെത്തണം എന്നായിരുന്നു പരാതിയിലെ ആവശ്യം.

ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരാണ് രാഹുലിനെ ബെംഗളൂരുവില്‍ എത്തിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഇരുവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top