രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെങ്കില്‍ ഒരു എംഎല്‍എ പരാതി നല്‍കണം; അങ്ങനെ ഒന്നും ലഭിച്ചില്ലെന്ന് സ്പീക്കര്‍ ഷംസീര്‍

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എയെ ആയോഗ്യനാക്കണം എന്ന ആവ്ശ്യപ്പെട്ട് പരാതി പ്രവാഹമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എന്നാല്‍ ലഭിക്കുന്നത് സ്വകാര്യ പരാതികളാണ്. ചട്ടപ്രകാരം ഈ പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ല. എംഎല്‍എയെ് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കണം. എന്നാല്‍ മാത്രമേ പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറാന്‍ കഴിയുകയുള്ളൂ എന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇതുവരേയും ഒരു എംഎല്‍എയും രാഹുലിന് എതിരെ പരാതി നല്‍കിയിട്ടില്ല. ഒരു എംഎല്‍എ ബലാത്സംഗക്കേസില്‍ അറസ്റ്റിലായി എന്നത് നിയമസഭയുടെ സഭയുടെ അന്തസിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പഠിപ്പിക്കണം. ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.
മൂന്ന് ബലാത്സംഗക്കേസുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതി ആയിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ കേസിലാണ് അറസ്റ്റ് നടന്നത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആര്‍ ക്യാമ്പിലേക്ക് മടങ്ങി. പിന്നീട് രാഹുലിന്റെ അടൂരിലുള്ള വീട്ടിലും പോലീസ് പരിശോധന നടത്തി. ലാപ്‌ടോപ് തേടിയാണ് പോലീസിന്റെ പരിശോധന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here