രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള ഫെനി നൈനാന്റെ നീക്കം തിരിച്ചടിക്കുന്നു; അതിരൂക്ഷമായി പ്രതികരിച്ച് അതിജീവിത

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച് സുഹൃത്ത് ഫെനി നൈനാന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരിച്ചടിയാകുന്നു. അതിജീവിതയെ അപമാനിച്ചും രാഹുലിനെ സംരക്ഷിച്ചുമാണ് ഫെനി പോസ്റ്റിട്ടത്. 2024ല്‍ ബലാത്സംഗം ചെയ്തു എന്ന് പറയുന്ന യുവതി 2025ലും രാഹുലിന് ഒറ്റയ്ക്ക് കാണണം എന്ന ആവശ്യപ്പെട്ടു എന്നാണ് ഫെനി പറഞ്ഞത്. ഒപ്പം യുവതിയുമായി നടത്തിയ ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കിട്ടു.

എന്നാല്‍ താന്‍ രാഹുലുമായി സംസാരിച്ച് ഒരു പ്രശന പരിഹാരത്തിനാണ് ശ്രമിച്ചത്. അതിന്് മൂന്നാല് മണിക്കൂര്‍ സമയം വേണം. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല കാണണം എന്ന് പറഞ്ഞത്. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഇതൊന്നും കണ്ടു പേടിക്കില്ലെന്നും അതിജീവിത ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതുകൂടാതെ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഫണ്ടിങ്ങിനായി നടത്തുന്ന കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് ഫെനി ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞതായി അതിജീവിത വ്യക്തമാക്കി. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയ ഫണ്ട് പിരിവിന്റെ വിശ്വാസ്യത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ദാരിദ്ര്യം പരഞ്ഞ് പലതവണ രാഹുല്‍ പണം വാങ്ങിയതും, മറ്റ് പരാതികള്‍ ഉയര്‍ന്നപ്പോള്‍ കാണാന്‍ ശ്രമിച്ചപ്പോള്‍ അവഗണിച്ചതും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വിവഹം കഴിക്കാം ഒരുമിച്ച് ജീവിക്കാം എന്നെല്ലാം പറഞ്ഞതും യുവതി പുതിയ ശബ്ദ സന്ദേശത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top