അഹങ്കാരത്തോടെയുള്ള പ്രതികരണങ്ങള്‍; പരാതി എവിടെ എന്ന പരസ്യവെല്ലുവിളി; ഇരയെ പ്രകോപിപ്പിച്ച് പുറത്തിറക്കിയത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ

കോണ്‍ഗ്രസിന്റെ യുവമുഖം എന്ന് ആഘോഷിക്കപ്പെട്ട ഇടത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നാണക്കേടിന്റെ കുഴിയിലേക്ക് വീഴാന്‍ കാരണം സ്വന്തം പ്രവര്‍ത്തികള്‍ തന്നെയാണ്. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ ഒളിച്ചതാണ്. ചാറ്റുകള്‍ക്കും ശബ്ദരേഖകള്‍ക്കും പിന്നാലെ പരാതി എത്തും എന്ന് വിലയിരുത്തലില്‍ തന്നെയാണ് ഈ ഒതുങ്ങി ഇരിക്കല്‍. പരാതിയുമായി ഇര ഇറങ്ങില്ലെന്ന് ഉറപ്പിച്ച ശേഷമാണ് രാഹുല്‍ തല പുറത്തേക്ക് ഇട്ടത്.
ആദ്യം സസ്‌പെന്‍ഷന്‍ നടപടിക്ക് നിര്‍ബന്ധം പിടിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് നിയമസഭയിലേക്ക്. അതിനു ശേഷം ഷാഫി പറമ്പിലിന്റെ സഹായത്തോടെ പാലക്കാട്ടേക്ക്. പരാതിയുമായി യുവതി വരില്ലെന്ന അമിത ആത്മവിശ്വാസമാണ് രാഹുലിന് വിനയായത്. അതുകൊണ്ട് തന്നെ പരാതി എവിടെ എന്ന് വെല്ലിവിളി തുടര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ തന്റെ അനുയായികള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ നീക്കങ്ങളുമായി സജീവമായി. ഇതിന് പിന്തുണയുമായി ഷാഫിയും വിഷ്ണുനാഥും ഉണ്ടായിരുന്നു.
ഓരോ ദിവസവും ആത്മവിശ്വാസം വര്‍ദ്ധിച്ചതോടെ സൈബര്‍ സംഘങ്ങളേയും രംഗത്ത് ഇറക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആക്രമിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും ഇതിനൊപ്പം ഇരയേയും പരമാവധി അധിക്ഷേപിച്ചു. ഇതോടെയാണ് ഇര പുറത്തിറങ്ങിയത്. ആദ്യം അബോര്‍ഷന നിരൃ#്ബന്ധിക്കുന്ന ഓഡിയോ പുറത്തു വന്നു. പിന്നാലെ മുഖ്യമന്ത്രിയെ തന്നെ നേരില്‍ കണ്ട് പരാതിയും.
ഇതോടെ രാഹുല്‍ സത്യം തെളിയിക്കും എന്ന് ഫെയ്‌സബുക്ക് പോസ്റ്റിട്ട് മുങ്ങിയിരിക്കുകയാണ്. ഫോണുകളെല്ലാം ഓഫാണ്. ഇതിനിടെ മുന്‍കൂര്‍ ജമ്യാപേക്ഷയും നല്‍കിയിരിക്കുകയാണ്. ഇരയുടെ മൊഴിയുടെ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കുരുക്കുകള്‍ മുറുകുകയാണ്. രാഹുലിന് മാത്രമല്ല പ്രമോട്ടര്‍മാരായി പ്രവര്‍ത്തിച്ചവരും നാണംകെട്ട അവസ്ഥയിലാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടിവാങ്ങി എന്നാണ് കോണ്‍ഗ്രസിലെ പരക്കെയുള്ള സംസാരം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം ആളികത്തിക്കുന്ന തരത്തില്‍ പെരുമാറിയതാണ് എല്ലാം കൈവിട്ട അവസ്ഥയ്ക്ക് കാരണം. ഇനി ഇതിന് പരിഹാരം കാണുക രാഹുലിന്റെ മാത്രം ഉത്തരവാദിത്വമാണ്. പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ ഇല്ല എന്ന് പറയുമ്പോഴും രാഹുലിന് ഇനി ചുമക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here