രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസുകളിൽ ഏകീകൃത അന്വേഷണം; രണ്ട് പരാതികളും ഇനി കൈകാര്യം ചെയ്യുക എസ്പി പൂങ്കുഴലി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസ് അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസ് ഇനി എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൂടുതൽ പരാതികൾ കൂടി വന്നാൽ ഒറ്റ എസ്ഐടിയിലേക്ക് അനേഷണം ഏകോപിപ്പിക്കാൻ കൂടിയാണ് ഈ നീക്കം.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതോടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.
Also Read : ഒളിവിൽ നിന്നും പുറത്തേക്ക്; വോട്ട് രേഖപ്പെടുത്തി രാഹുൽ; ബൊക്കെ നൽകി സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ
രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിൻ്റെ അന്വേഷണ ചുമതല നേരത്തെ തന്നെ എസ്പി പൂങ്കുഴലിക്കായിരുന്നു. ഈ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കുന്നത്തൂർമേടിൽ വോട്ട് ചെയ്യാനായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു.
രണ്ടാമത്തെ കേസിലെ പരാതിക്കാരി തൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തെന്നും, പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും, പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here