ഇനി അയ്യപ്പന്‍ ശരണം; ലൈംഗിക വിവാദത്തിനിടെ ശബരിമലയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗികാരോപണങ്ങള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ ശബരിമലയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു. നേരത്തെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികെ ശ്രീകണ്ഠന്‍ എംപിക്കൊപ്പം രാഹുല്‍ ശബരിമലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിക്കാര്‍ ആരും കൂടെ ഉണ്ടായിരുന്നില്ല.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു റീഎന്‍ട്രിക്കുള്ള ശ്രമത്തിലാണ്. ആദ്യ ദിവസം നിയമസഭ സമ്മേളനത്തിന് എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് എടുത്തതോടെ വിട്ടു നില്‍ക്കുകയാണ്. പാലക്കാട് എങ്ങനേയും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എ ഗ്രൂപ്പ്. എന്നാല്‍ രാഹുല്‍ പാലക്കാട് എത്തിയാല്‍ ശക്തമായ പ്രതിഷേധമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here